കൊവിഡിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ അടച്ചതോടെ വീട്ടിലിരിക്കുന്ന കുട്ടിപ്പട്ടാളത്തിന് രാവിലെ എഴുന്നേറ്റ് കുളിക്കാനും പല്ലുതേക്കാനുമൊക്കെ അല്പം മടിയൊക്കെ വന്നു തുടങ്ങിയിട്ടുണ്ട്. ഇങ്ങനെയുള്ളവരെ വരുതിയിലാക്കാന്‍ വേറിട്ട മാര്‍ഗവുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരനും സിനിമാ സംവിധായകനുമായ ജിയോ ബേബി.
മകനെ അനുസരിപ്പിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പത്രസമ്മേളനത്തിന്റെ വീഡിയോ എഡിറ്റ് ചെയത് മകനെ കാണിച്ചിരിക്കുകയാണ് ഇദ്ദേഹം. ജിയോ ബേബി തന്നെ എഡിറ്റ് ചെയ്ത വീഡിയോ ഫേസ്ബുക്കിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വിഷ്വലുള്ള വീഡിയോയില്‍ ജിയോ ബേബി സൗണ്ട് ഉള്‍പ്പെടുത്തി മകനെ വിരട്ടിയിരിക്കുകയാണ്.
ജിയോ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ് …
മുഖ്യമന്ത്രി അങ്ങനെ പറഞ്ഞിട്ടുണ്ട് എന്നൊക്കെ പറഞ്ഞാണ് വീട്ടില്‍ മോനെ കൊണ്ട് ചില കാര്യങ്ങള്‍ ഒക്കെ ചെയ്യിക്കുന്നത്. ഇന്ന് അവന്‍ പറഞ്ഞു മുഖ്യമന്ത്രി അങ്ങനെ പറഞ്ഞിട്ടില്ലല്ലോ എന്ന്, അപ്പോള്‍ അവനെ പറ്റിക്കാന്‍ വേണ്ടി ഒരു വിഡിയോ ഉണ്ടാക്കിയതാണ്, ആള് ആദ്യം ഒന്നു ഞെട്ടി, പക്ഷേ സൗണ്ട് കയ്യോടെ പൊക്കി. അവന്റെ ഒരു ഷോട്ടും കൂടേ ചേര്‍ത്ത് ഒരു വിഡിയോ ആക്കി പോസ്റ്റ് ചെയ്യുന്നു. ഒരു തമാശയായി ലോക്ഡൗണ്‍ ടൈംപാസ് ആയി മാത്രം ഇതിനെ കാണുക.