കൊച്ചി: ജിഷയുടെ കൊലപാതകത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പിതാവ് എറണാകുളം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.
തുടരന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജി എറണാകുളം കോടതി ഫയലില്‍ സ്വീകരിച്ചു.ഹര്‍ജി നാളെ പരിഗണിക്കും
ജിഷ വധക്കേസിലെ അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകള്‍ പലതും വാസ്തവവിരുദ്ധമാണെന്ന് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പാപ്പു പറയുന്നു. ജിഷ കൊല്ലപ്പെട്ട സമയം സംബന്ധിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും കുറ്റപത്രത്തിലും വൈരുദ്ധ്യമുണ്ട്.
ജിഷയെ വധിക്കാനുപയോഗിച്ച ആയുധം കണ്ടെത്താന്‍ അന്വേഷണസംഘത്തിന് സാധിച്ചിട്ടില്ല. പ്രതിയായ അമീര്‍ ഉള്‍ ഇസ്ലാം ഒറ്റയ്ക്കാണ് കൊല നടത്തിയതെന്ന പൊലീസ് വാദം വിശ്വസിക്കാന്‍ സാധിക്കില്ലെന്നും കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പാപ്പു പറയുന്നു.