കുടുബ വഴക്ക്; മദ്യപിച്ചെത്തിയ പിതാവ് മകനെ വെട്ടി കൊന്നു

murder case

പട്ടാമ്പി: കുടുംബ വഴക്കിനെ തുടര്‍ന്ന് പിതാവ് മകനെ വെട്ടി കൊന്നു.

തൃത്താല വട്ടോളി കുഴിക്കാട്ടിരിയില്‍ മേലേതില്‍ മുഹാരി(55)യാണ് മകന്‍ റിയാസി(30)നെ കഴിഞ്ഞ ദിവസം രാത്രി വെട്ടി കൊന്നത്.

മദ്യപിച്ചെത്തിയ ഇരുവരും വഴക്കിടുകയും വഴക്കിനിടെ മുഹാരി വീട്ടില്‍ ഉപയോഗിക്കുന്ന വെട്ടുക്കത്തി കൊണ്ട് റിയാസിന്റെ കാലിന് വെട്ടുകയുമാണുണ്ടായത്.

കാലിന് മാരകമായ വെട്ടേറ്റ റിയാസ് ചോരവാര്‍ന്നാണ് മരിച്ചതെന്ന് പോലീസ് നിഗമനം. മദ്യ ലഹരിയിലായതിനാല്‍ മുറിവിന്റെ ഗൗരവം ഇരുവരും ശ്രദ്ധിച്ചില്ല. വഴക്ക് പതിവുള്ളതിനാല്‍ വീട്ടുക്കാരും സംഭവം ശ്രദ്ധിച്ചില്ല. ഇന്നലെ രാവിലെയാണ് റിയാസ് മരിച്ച വിവരം പുറംലോകമറിഞ്ഞത്.

പാചക തൊഴിലാളിയാണ് റിയാസ്. ഭാര്യയും രണ്ട് മക്കളുമുണ്ട്.സംഭവത്തെ തുടര്‍ന്ന് മുഹാരി ഒളിവിലാണ്. മൃതദേഹം പോസ്റ്റ്‌മോട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.പട്ടാമ്പി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top