കോഴിക്കോട്: ഇരുപത്തിയൊന്ന് ദിവസം പ്രായമായ ആണ്‍ കുഞ്ഞിനെ വിറ്റ പിതാവ് അറസ്റ്റില്‍. പോറ്റാന്‍ പണമില്ലെന്നു പറഞ്ഞാണ് മാറാട് സ്വദേശി മിഥുന്‍ (31) സ്വന്തം കുഞ്ഞിനെ വിറ്റത്.
18 വര്‍ഷമായി കുട്ടികളില്ലാത്ത ദമ്പതികളാണ് കുഞ്ഞിനെ വാങ്ങിയത്. എത്ര തുകയ്ക്കാണ് കുഞ്ഞിനെ വിറ്റതെന്ന് വ്യക്തമല്ല. കുഞ്ഞിനെ വിറ്റതുമായി ബന്ധപ്പെട്ട് പിതാവ് മിഥുനെ പന്നിയങ്കര പൊലീസാണ് കസ്റ്റഡിയില്‍ എടുത്തത്.
പ്രസവിച്ച ഉടന്‍തന്നെ കുഞ്ഞിനെ വില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനോട് മിഥുന്റെ ഭാര്യക്ക് താല്‍പര്യമില്ലായിരുന്നു. പിന്നീട് മിഥുനിന്റെ നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നു.
ഇവരുടെ നവജാത ശിശു വീട്ടിലാണ് ജനിച്ചത്. ആശുപത്രിയുമായി ബന്ധപ്പെട്ട് രേഖകളൊന്നും ഇല്ല. ചൈല്‍ഡ് വെല്‍ഫെയര്‍ ആക്റ്റ് പ്രകാരവും മിഥുനെതിരെ ജാമ്യം ലഭിക്കാത്ത കേസ് ചുമത്തിയിട്ടുണ്ട്.
28 വയസുള്ള യുവതിയാണ് കുഞ്ഞിന്റെ അമ്മ. ദമ്പതികള്‍ക്ക് രണ്ടു കുട്ടികള്‍ വേറെയുമുണ്ട്. കുഞ്ഞിന്റെ അമ്മയ്‌ക്കെതിരെ കേസൊന്നും ചുമത്തിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.