Father, sons escape from car-fire in kochi

കൊച്ചി: കളമശ്ശേരി ചേരാനല്ലൂര്‍ സിഗ്‌നലിനു സമീപം ഓടുന്ന കാറിനു തീപിടിച്ചു. ചേരാനല്ലൂരിനും മഞ്ഞുമ്മല്ലിനുമിടയ്ക്കുവച്ചാണു കാറിനു തീപിടിച്ചത്.

പിതാവും മകനുമായിരുന്നു കാറിലുണ്ടായിരുന്നത്. ഇടപ്പള്ളി അല്‍ അമീന്‍ സ്‌കൂളിലേക്കു മകനെ കൊണ്ടുപോകുകയായിരുന്നു പിതാവ്.

ബോണറ്റില്‍ നിന്നു പുകയുയര്‍ന്നപ്പോള്‍ പിതാവ് വണ്ടിനിര്‍ത്തി. മകന്‍ ആദ്യം ചാടിയിറങ്ങി. കാര്‍ ലോക്കായി പോയിതിനാല്‍ പിതാവ് അതിനുള്ളില്‍ കുടുങ്ങി.

രണ്ടുമിനിറ്റ് കഴിഞ്ഞാണ് പിതാവിനു പുറത്തിറങ്ങാനായത്. ഇദ്ദേഹം ഇറങ്ങിയതിനുപിന്നാലെ കാര്‍ പൂര്‍ണമായും കത്തി.

തീയാളുന്നതു കണ്ട് ഇരുവരും പരിഭ്രമിച്ചു. എന്നാല്‍ തക്കസമയത്തു പുറത്തിറങ്ങാനായതിനാല്‍ രക്ഷപെടുകയായിരുന്നു. ഫയര്‍ഫോഴ്‌സും പൊലീസും എത്തിയപ്പോള്‍ കാര്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു.

സംഭവത്തെത്തുടര്‍ന്ന് ഗതാഗത തടസ്സമുണ്ടായെങ്കിലും ഇപ്പോഴതു നീക്കി.

Top