കൊച്ചി: അഭയ കേസ് വിധിക്കെതിരെ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. സിബിഐ കോടതിയുടെ വിചാരണ നിയമപരമല്ലെന്നും വിധി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഫാദര്‍ തോമസ് കോട്ടൂര്‍ കോടതിയെ സമീപിച്ചത്. രാജുവിന്റെ മൊഴി വിശ്വസനീയമല്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ഫാദര്‍ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തം തടവുശിക്ഷയുമാണ് കോടതി വിധിച്ചത്. പ്രതികള്‍ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. തടവ് ശിക്ഷയ്ക്കൊപ്പം രണ്ട് പ്രതികളും അഞ്ച് ലക്ഷം രൂപ പിഴ അടയ്ക്കണം. തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. 28 വര്‍ഷത്തിന് ശേഷമായിരുന്നു കേസില്‍ വിധി വന്നത്.