അച്ഛനും രണ്ട് മക്കളും ക്ഷേത്രകുളത്തില്‍ മുങ്ങിമരിച്ചു

കൊല്ലം: ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ അച്ഛനും രണ്ടുമക്കളും മുങ്ങിമരിച്ചു. നാഗര്‍കോവില്‍ സ്വദേശികളായ സല്‍വരാജ് (49), ശരവണന്‍ ( 20), വിഗ്‌നേഷ് ( 17 ) എന്നിവരാണ് മരിച്ചത്. കൊല്ലം ജില്ലയിലെ കടക്കലിലെ ദേവീക്ഷേത്രക്കുളത്തിനു സമീപത്തുള്ള ചിറയിലാണ് ഇവര്‍ മുങ്ങിമരിച്ചത്. കടക്കലില്‍ ഉള്ള ബന്ധുവീട്ടില്‍ വിരുന്നിന് എത്തിയതായിരുന്നു മൂന്നുപേരും. മൃതദേഹങ്ങള്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

Top