ഇന്‍ഷുറന്‍സ് ലഭിക്കാന്‍ മക്കളെ കൊലപ്പെടുത്തിയ അച്ഛന് 212 വര്‍ഷം തടവ് ശിക്ഷ

ലോസ് ആഞ്ചലസ്: ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ ഓട്ടിസം ബാധിതരായ രണ്ട് മക്കളെ കൊലപ്പെടുത്തിയ യുവാവിന് 212 വര്‍ഷത്തെ തടവ് ശിക്ഷ. ഭീമമായ ഇന്‍ഷുറന്‍സ് പോളിസി എടുത്തതിന് ശേഷമായിരുന്നു 45കാരനായ ഇയാള്‍ മക്കളെ കൊലപ്പെടുത്തിയത്. പാലത്തിനു മുകളില്‍ നിന്ന് വാഹനം ഓടിച്ച് താഴേക്ക് തള്ളിയിട്ടായിരുന്നു കൃത്യം. മുന്‍ ഭാര്യയെയും ഇയാള്‍ കൊല്ലാന്‍ ശ്രമിച്ചിരുന്നു.

അലി എഫ് എല്‍മസായേ9 എന്ന 45കാരനാണ് കോടതി പരമാവധി ശിക്ഷ വിധിച്ചത്. തടവ് ശിക്ഷക്ക് പുറമെ 261,751 ഡോളര്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. വ്യാജ മെയില്‍ ഉപയോഗിക്കല്‍, വ്യക്തിത്വ തട്ടിപ്പ്, അനധികൃതമായി സ്വത്ത് സമ്പാദിക്കല്‍ തുടങ്ങിയവയാണ് ഇയാള്‍ക്കെതിരെ ചുമത്തിയ കുറ്റം.

പൈശാചികവും ക്രൂരവുമായ പ്രവര്‍ത്തിയെന്നാണ് ശിക്ഷ വിധിച്ചുകൊണ്ട് കോടതി പ്രസ്താവിച്ചത്. അതിവിദഗ്ധമായി കള്ളം പറയുന്നയാളും അത്യാര്‍ത്തിക്കാരനുമായ പ്രതി നിഷ്ഠൂരമായ കൊലപാതകത്തിന് പോലും മടിയില്ലാത്തയാളെന്നും ഡിസ്ട്രിക്റ്റ് ജഡ്ജ് ജോണ് ആര്‍ വാള്‍ട്ടര്‍ പറഞ്ഞു.

ഹൗതോണ്‍ സബര്‍ബനില്‍ താമസിക്കുന്ന എല്‍മസായേന്‍ തനിക്കും കുടുംബത്തിനും 3 മില്യണ്‍ ഡോളറിന്റെ അപകട മരണ ഇന്‍ഷുറന്‍സ് പോളിസിയാണ് എടുത്തത്. 2012 ജൂലൈക്കും 2013 മാര്‍ച്ചിനും ഇടയിലാണ് പോളിസികള്‍ എടുത്തത്. ഇന്‍ഷുറന്‍സ് പോളീസികള്‍ ആക്റ്റീവാണ് എന്ന് ഉറപ്പുവരുത്താന്‍ എല്‍മസായേന്‍ ഇടക്കിടക്ക് കമ്പനികളില്‍ വിളിക്കാറുണ്ടായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ പറയുന്നു.

Top