അന്വേഷണം എന്തുകൊണ്ട് സി.ഐ.ഡി വിഭാഗത്തിന് കൈമാറിയില്ല: മദ്രാസ് ഹൈക്കോടതി

ചെന്നൈ: മദ്രാസ് ഐ.ഐ.ടി.യില്‍ കൊല്ലപ്പെട്ട ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. അന്വേഷണം എന്തുകൊണ്ട് ക്രൈംബ്രാഞ്ച് സി.ഐ.ഡി വിഭാഗത്തിന് കൈമാറുന്നില്ലെന്ന് ലോക് താന്ത്രിക് ദള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെ മദ്രാസ് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു.

2006ന് ശേഷം നടന്ന ഐ.ഐ.ടിയിലെ ആത്മഹത്യകളെ കുറിച്ച് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ മറ്റ് ഏജന്‍സികള്‍ അന്വേഷിക്കണമെന്നായിരുന്നു ഹര്‍ജി. ഇപ്പോള്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.

Top