ജയ്പൂര്‍: ദംഗല്‍ സ്റ്റാര്‍ ഫാത്തിമ സന ഷെയ്ഖ് വീണ്ടും ആമിര്‍ ഖാന്റെ നായികയാവുന്നു. യാഷ് രാജ് ഫിലിംസിന്റെ ‘തഗ്ത് ഓഫ് ഹിന്ദുസ്ഥാന്‍’ എന്ന ചിത്രത്തിലാണ് ഫാത്തിമ ആമിറിന്റെ നായികയാവുന്നത്. വിജയ് കൃഷ്ണ ആചാര്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ആമിര്‍ ഖാനും അമിതാബ് ബച്ചനും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ധൂം 3ന് ശേഷം വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന ചിത്രമാണ് തഗ്ത് ഓഫ് ഹിന്ദുസ്ഥാന്‍ .
നിരവധി ഓഡീഷനുകളും ആക്ഷന്‍ വര്‍ക്ക്ഷോപ്പുകള്‍ക്കും ശേഷമാണ് തഗ്ത് ഓഫ് ഹിന്ദുസ്ഥാന്‍ നായികയായി ഫാത്തിമയെ നിശ്ചയിച്ചതെന്ന് സംവിധായകന് പറഞ്ഞു. ജൂണ്‍ ഒന്നിന് ചിത്രീകരണം തുടങ്ങും.