‘പാര്‍ട്ടിക്കാരന്‍മാരാണെങ്കില്‍ രാജി വെച്ചിട്ട് ആ പണിക്കു പോകണം’ ഡിവൈഎസ്പിമാരോട്‌ സുരേന്ദ്രന്‍

K surendran

കോഴിക്കോട്: എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന മുഹമ്മദ് ഫസലിനെ വധിച്ചതുമായി ബന്ധപ്പെട്ട് ഡിവൈഎസ്പിമാരായ സദാനന്ദനും പ്രിന്‍സ് അബ്രഹാമിനുമെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍.

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷിന്റേതായി ഇപ്പോള്‍ പുറത്തുവന്ന വീഡിയോയുടെയും ശബ്ദരേഖയുടെയും പശ്ചാത്തലത്തില്‍ ഫേസ്ബുക്കിലാണ് സുരേന്ദ്രന്‍ പ്രതികരിച്ചത്‌.

“എടോ സദാനന്ദാ, പ്രിന്‍സേ നീയൊക്കെ പാര്‍ട്ടിക്കാരന്‍മാരാണെങ്കില്‍ രാജി വെച്ചിട്ട് ആ പണിക്കു പോകണം. ഇമ്മാതിരി വൃത്തികേടു കാണിച്ചാല്‍ അത് മനസ്സിലാവാതിരിക്കാന്‍ ഞങ്ങള്‍ വെറും പോഴന്‍മാരൊന്നുമല്ല. സര്‍വീസ് കാലാവധി കഴിഞ്ഞാല്‍ നിങ്ങളും ഞങ്ങളുമൊക്കെ വെറും സാദാ പൗരന്മാര്‍ തന്നെ. മൈന്‍ഡ് ഇററ്” സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Top