ഫസല്‍ വധക്കേസില്‍ തുടരന്വേഷണം ഇല്ല; സഹോദരന്റെ ഹര്‍ജി സിബിഐ കോടതി തള്ളി

കൊച്ചി: തലശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ അബ്ദുള്‍സത്താര്‍ നല്‍കിയ ഹര്‍ജി കൊച്ചി സിബിഐ കോടതി തള്ളി. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്താനാവില്ലന്നും തോടതി അറിയിച്ചു.

സുബീഷിന്റെ കുറ്റസമ്മത മൊഴിയും സിബിഐ അന്വേഷണത്തിലെ കണ്ടെത്തലുകളും തമ്മില്‍ വലിയ വൈരുദ്ധ്യമുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ നടപടി.

ഫസലിനെ കൊലപ്പെടുത്തിയതു താനുള്‍പ്പെട്ട സംഘമാണെന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബിഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണു സത്താര്‍ കോടതിയ സമീപിച്ചത്. ഫസലിനെ കൊലപ്പെടുത്തിയതിന്റെ വിശദാംശങ്ങള്‍ സുബീഷ് പൊലീസിനോടു വെളിപ്പെടുത്തുന്ന ദൃശ്യങ്ങളും സത്താര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

എന്നാല്‍ ഫസലിന്റെ സഹോദരനും സിപിഎം അനുഭാവിയുമായി അബ്ദുള്‍ സത്താര്‍ അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് സിബിഐയുടെ വാദം.

Top