ഹോളിവുഡ് താരം ബ്രാഡ് പിറ്റിനെതിരെ അമേരിക്കന്‍ കുറ്റാന്വോഷണ ഏജന്‍സി ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (എഫ്ബിഐ) അന്വേഷണം.
സ്വന്തം മക്കളെ മാനസികമായി വിഷമിപ്പിക്കുന്ന രീതിയില്‍ ശകാരിക്കുകയും ശാരീരിക ഉപദ്രവം ഏല്‍പ്പിക്കുകയും ചെയ്തുവെന്ന കേസിലാണ് അന്വേഷണം ആരംഭിച്ചത്.
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ബ്രാഡ് പിറ്റ് സ്വകാര്യ ജെറ്റില്‍ മക്കള്‍ക്കൊപ്പം യാത്ര ചെയ്യുമ്പോഴാണ് കേസിനാസ്പദമായി സംഭവമുണ്ടായത്. ബാഡ് പിറ്റിനെതിരെ കേസെടുത്ത കാര്യം എഫ്ബിഐ സ്ഥിരീകരിച്ചു കഴിഞ്ഞു.
കുട്ടികളോടുള്ള ബ്രാഡ് പിറ്റിന്റെ സമീപനവും ദാമ്പത്യ ബന്ധത്തിലെ പൊരുത്തക്കേടുകളുമാണ് ആഞ്ജലീന ജോളിയെ വിവാഹമോചനത്തിന് പ്രേരിപ്പിച്ച പ്രധാന കാരണങ്ങളായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കുഞ്ഞുങ്ങളുടെ സംരക്ഷണം തനിക്ക് വിട്ടുതരണമെന്ന് ആഞ്ജലീന കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മിസ്റ്റര്‍ ആന്റ് മിസിസ് സ്മിത്ത് എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഒന്‍പത് വര്‍ഷത്തെ നീണ്ട പ്രണയത്തിന് ശേഷം 2014 ലാണ് ഇരുവരും വിവാഹിതരാകുന്നത്.
ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന താരദമ്പതികള്‍ക്ക് ആറ് കുട്ടികളാണുള്ളത്. ഇതില്‍ മൂന്നു കുട്ടികളെ വിയറ്റ്‌നാം, കംബോഡിയ, എത്യോപ്യ എന്നിവിടങ്ങളില്‍ നിന്ന് ദത്തെടുത്തതാണ്.