നടിക്ക് പണം നല്‍കിയതുമായി ബന്ധപ്പെട്ട് ട്രംപിന്റെ അഭിഭാഷകന്റെ ഓഫീസില്‍ റെയ്ഡ്

trump's-lawyer

വാഷിംഗ്ടണ്‍: യുഎസ് ഡൊണള്‍ഡ് ട്രംപിന്റെ അഭിഭാഷകന്‍ മൈക്കല്‍ കൊയന്റെ ഓഫീസില്‍ എഫ്ബിഐ റെയ്ഡ്.
ട്രംപിനെതിരെ ലൈംഗീകാരോപണം ഉന്നയിച്ച അമേരിക്കന്‍ നടി സ്റ്റെഫാനി ക്ലിഫോര്‍ഡിന് പണം നല്‍കിയതുള്‍പ്പെടെ നിരവധി ഇമെയിലുകളും ബിസിനസ് രേഖകളും റെയ്ഡില്‍ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്.

ഇക്കഴിഞ്ഞ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ബന്ധത്തെക്കുറിച്ച് അന്വേഷിക്കുന്ന റോബര്‍ട്ട് മ്യൂളര്‍ കമ്മീഷന്റെ നിര്‍ദേശപ്രകാരമായിരുന്നു എഫ്ബിഐ റെയ്ഡ് നടത്തിയത്. തനിക്കെതിരെ എഫ്ബിഐ നിരന്തരം ഇത്തരം നീക്കങ്ങള്‍ നടത്തുന്നതായി ഡൊണാള്‍ഡ് ട്രംപ് കുറ്റപ്പെടുത്തി. അപമാനകരവും രാജ്യത്തിന് നേരെയുള്ള ആക്രമണത്തിന് സമാനവുമാണ് നടപടിയെന്നു ട്രംപ് പ്രതികരിച്ചു.

2006–07 കാലഘട്ടത്തില്‍ ട്രംപുമായി അടുത്ത ബന്ധമുണ്ടായിരുന്ന കാര്യം പുറത്തുപറയാതിരിക്കാനായി 1.3 ലക്ഷം ഡോളറിന്റെ കരാറുണ്ടാക്കിയതും പണം കൈമാറിയതും ഈ അഭിഭാഷകനായിരുന്നുവെന്നു നടി വെളിപ്പെടുത്തിയിരുന്നു.

Top