മുംബൈ: ഐഎസ്എല്‍ നാലാം ലീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ റൈറ്റ് വിങ്ങില്‍ മകച്ച പ്രകടനം കാഴ്ചവെച്ച ജാക്കിചന്ദ് സിംഗ് ഗോവ എഫ് സിയ്ക്ക് വേണ്ടി ബുട്ടണിയും. ഇതു സംബന്ധിച്ച കരാറില്‍ താരം ഒപ്പുവെച്ചു. 2 വര്‍ഷത്തേക്കാണ് കരാര്‍ ഉറപ്പിച്ചിരിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്‌സ് നല്‍കിയതിനേക്കാള്‍ ഇരട്ടി തുകയാണ് എഫ് സി ഗോവ ജാക്കിചന്ദിന് നല്‍കുന്നത്. ജാക്കിചന്ദിന്റെ പുതിയ കരാര്‍ പ്രകാരം 1.9 കോടി രൂപയാണ് ലഭിക്കുക എന്നാണ് വിവരം. കേരള ബ്ലാസ്റ്റേഴ്‌സ് ഡ്രാഫ്റ്റില്‍ 55 ലക്ഷം രൂപയ്ക്കാണ് ജാക്കിയെ സ്വന്തമാക്കിയിരുന്നത്.
കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജെയിംസുമായി കരാര്‍ ഒപ്പുവെച്ചതിന് പിന്നാലെയാണ് ജാക്കിചന്ദ് ക്ലബ് വിടുന്നത്. ഇത് ടീമന് തിരിച്ചടിയാകുമെന്നാണ് സൂചന. ഐഎസ്എല്‍ സീസണ്‍ അവസാന മത്സരങ്ങളിലേക്ക് എത്തിയപ്പോള്‍ ബ്ലാസ്റ്റേഴ്‌സിന്റെ മാര്‍ക്ക് സിഫ്‌നിയോസിനെയും എഫ് സി ഗോവ സ്വന്തമാക്കിയിരുന്നു.