ഐഎസ്എലില്‍ വീണ്ടും കൊവിഡ് ബാധയെന്ന് റിപ്പോര്‍ട്ട്. എഫ്‌സി ഗോവ ക്യാമ്പിലെ ഏഴ് പേര്‍ക്കാണ് പുതുതായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ അഞ്ച് പേരും താരങ്ങളാണ് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നാളെ എടികെ മോഹന്‍ബഗാനെതിരെ കളിക്കാനിറങ്ങേണ്ട എഫ്‌സി ഗോവയുടെ പ്രീമാച്ച് വാര്‍ത്താസമ്മേളനം ഉപേക്ഷിച്ചിരുന്നു.
ക്യാമ്പില്‍ കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ ഇന്ന് പരിശീലനത്തിന് ഇറങ്ങിയവരുടെ എണ്ണം കുറവായിരുന്നു. ബ്രാണ്ടന്‍ ഫെര്‍ണാണ്ടസ്, പ്രിന്‍സ്ടണ്‍ തുടങ്ങിവരൊക്കെ കൊവിഡ് ബാധിതരില്‍ ഉണ്ടെന്നാണ് സൂചന. കഴിഞ്ഞ തവണ ഐഎസ്എലില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോഴും എഫ്‌സി ഗോവ ക്യാമ്പില്‍ വൈറസ് ബാധിച്ചിരുന്നു.