ഐലീഗ് രണ്ടാം ഡിവിഷന്‍ ഫുട്‌ബോളിനായുള്ള തയ്യാറെടുപ്പില്‍ തൃശൂരില്‍ നിന്നുള്ള എഫ്.സി കേരള. തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ശനിയാഴ്ച നടക്കാനിരിക്കുന്ന ഫത്തേ ഹൈദരാബാദുമായുള്ള മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ടീം. ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള ഡെര്‍ബി ഏപ്രില്‍ 12നാണ് നടക്കുന്നത്.
തൃശൂരില്‍ നിന്നുള്ള ജനകീയ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബായ എഫ്‌സി കേരളക്ക് തൃശൂര്‍ കോര്‍പ്പറേഷന്‍ മൈതാനത്തുള്ളത് അഞ്ച് മത്സരങ്ങളാണ്. ആദ്യ മത്സരം നാളെ ഫത്തേ ഹൈദരാബാദുമായി നടക്കും. കേരള ബ്ലാസ്റ്റേഴ്‌സ്, എഫ്‌സി ഗോവ എന്നിവയുടെ റിസര്‍വ് ടീമുകളും മധ്യഭാരത് എഫ്‌സി, ഓസോണ്‍ ബംഗളൂരു എന്നിവര്‍ ഉള്‍പ്പെട്ട ഗ്രൂപ്പിലാണ് എഫ്‌സി കേരള.