മോശം പെരുമാറ്റം: പൂന സിറ്റി എഫ്‌സി പരിശീലകന് വിലക്ക്

മുംബൈ: പൂന സിറ്റി എഫ്‌സി പരിശീലകന്‍ റാങ്കോ പോപ്പോവിച്ചിന് വിലക്ക്. ഐഎസ്എല്ലിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ നാലു കളികളില്‍ വിലക്കും അഞ്ചുലക്ഷം രൂപ പിഴയുമാണ് ശിക്ഷയായി വിധിച്ചിരിക്കുന്നത്.

അഖിലേന്ത്യാ ഫുട്‌ബോള്‍ അസോസിയേഷന്‍ അച്ചടക്ക സമിതിയാണ് തീരുമാനമെടുത്തത്. പത്തുദിവസത്തിനുള്ള പിഴത്തുക അടയ്ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

23ന് എഫ്‌സി ഗോവയ്‌ക്കെതിരേ അവരുടെ തട്ടകത്തില്‍ നടന്ന മത്സരത്തിനുശേഷം പോപ്പോവിച്ച് മാച്ച് ഒഫീഷ്യല്‍സിനെതിരേ നടത്തിയ പരാമര്‍ശങ്ങളാണ് വിലക്കിനു കാരണം.

Top