സെസ് വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ കാറുകളുടെ വില വര്‍ധിപ്പിക്കുകയാണ് വാഹന നിര്‍മ്മാതാക്കള്‍.
ഇതിനോടകം തന്നെ ടൊയോട്ടയും, ഹോണ്ടയുമൊക്കെ വില വര്‍ധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ജീപ്, ഫിയറ്റ് കാറുകളുടെ വിലവര്‍ധനവ് പ്രഖ്യാപിച്ച് എഫ്‌സിഎ ഇന്ത്യയും രംഗത്ത് വന്നിരിക്കുകയാണ്.
വേരിയന്റുകളെ അടിസ്ഥാനപ്പെടുത്തി 21,000 രൂപ മുതല്‍ 72,000 രൂപ വരെയാണ് ജീപ് കോമ്പസില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിലവര്‍ധനവ്.
സെപ്തംബര്‍ 15 മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വന്നതായി എഫ്‌സിഎ ഇന്ത്യ ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്.