കൊല്‍ക്കത്ത: ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്നും പുറത്താകുമെന്ന ഭയത്താല്‍ പശ്ചിമ ബംഗാളില്‍ മുസ്ലീം ദമ്പതികള്‍ പുനര്‍വിവാഹം കഴിക്കുന്നതായി റിപ്പോര്‍ട്ട്. 50നും 60നും മുകളില്‍ പ്രായമുള്ളവരാണ് പുനര്‍വിവാഹം ചെയ്യുന്നത്.
പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടുത്താന്‍ ഉപയോഗിക്കാവുന്ന രേഖയായാണ് കൂടുതല്‍ ദമ്പതികളും വിവാഹ സര്‍ട്ടിഫിക്കറ്റിനെ കാണുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹം നടന്നതിനാല്‍ പലരുടെയും കൈവശം വിവാഹതിരാണെന്ന് തെളിയിക്കുന്ന രേഖകളില്ല. രജിസ്റ്ററില്‍ നിന്ന് പുറത്താക്കപ്പെടുമോ എന്ന ഭയത്താലാണ് പലരും വീണ്ടും വിവാഹം കഴിക്കുന്നത്.
കഴിഞ്ഞ മാസം സൗത്ത് 24 പരഗനാസ് ജില്ലിയിലെ ഭങ്കര്‍ ബ്ലോക്കിലെ രജിസറ്റര്‍ ഓഫീസില്‍ 200-ഓളം വിവാഹങ്ങളാണ് നടന്നത്. ഇവയെല്ലാം തന്നെ ന്യൂനപക്ഷവിഭാഗങ്ങളില്‍പ്പെട്ടവര്‍ ആയിരുന്നു. ജില്ലയിലാകെ 600 വിവാഹങ്ങളാണ് ഇത്തരത്തില്‍ നടന്നത്.