കൊച്ചി: ഇടപാടുകാര്‍ക്ക് വരുമാന നികുതി റിട്ടേണുകള്‍ എളുപ്പത്തില്‍ ഇ ഫയല്‍ ചെയ്യുന്നതിന് സൗകര്യവുമായി ഫെഡറല്‍ ബാങ്കിന്റെ പുതിയ വെബ്‌സൈറ്റ് നിലവില്‍വന്നു.
www.federalbank.co.in/cleartax എന്ന സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഇടപാടുകാര്‍ക്ക് തങ്ങളുടെ ഫോം നമ്പര്‍ 16 അപ്ലോഡ് ചെയ്യാം. ഇതില്‍നിന്ന് പോര്‍ട്ടല്‍ സ്വയം വിശദാംശങ്ങള്‍ സ്വീകരിക്കും. ചുരുക്കം ചില ഭാഗങ്ങള്‍ മാത്രം ഇടപാടുകാര്‍ പൂരിപ്പിച്ചാല്‍ മതിയാകും.
ഫോം 16 നമ്പര്‍ ഇല്ലാത്ത ഇടപാടുകാര്‍ക്കും ഫെഡറല്‍ ബാങ്കിന്റെ ഇടപാടുകാരല്ലാത്തവര്‍ക്കും ഈ സൗകര്യം ഉപയോഗിക്കാം.
പോര്‍ട്ടല്‍ ഇ ഫയലിങ് പൂര്‍ത്തിയാക്കി അപ്പോള്‍തന്നെ അക്‌നോളജ്‌മെന്റ് നമ്പര്‍ നല്‍കും.
സൗജന്യമായാണ് സേവനം ലഭ്യമാക്കുന്നത്.ചെറിയ ഫീസിന് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ സേവനവും പോര്‍ട്ടലിലൂടെ ലഭ്യമാക്കും.