തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പണം ധൂര്‍ത്തടിക്കാനുള്ള അവകാശമായി ഫെഡറലിസത്തെ കാണരുതെന്ന് വ്യക്തമാക്കി ഒ രാജഗോപാല്‍ എംഎല്‍എ രംഗത്ത്.
അനുവദിച്ച പണം സംസ്ഥാനം എന്തു ചെയ്‌തെന്ന് ചോദിക്കാനും അറിയാനുമുള്ള അവകാശം കേന്ദ്രത്തിനുണ്ടെന്നും ഉദ്ദേശിച്ച കാര്യത്തിനായിട്ടാണ് പണം ചെലവഴിക്കുന്നതെന്ന് ഉറപ്പാക്കേണ്ട ചുമതല ഉണ്ടെന്നും അത് ഉറപ്പുവരുത്താന്‍ ശ്രമിക്കുന്ന സമയം ഫെഡറലിസം അട്ടിമറിക്കുന്നു എന്നു വ്യാഖ്യാനിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പട്ടികജാതി പട്ടിക വര്‍ഗ്ഗ ഫണ്ട് ഉള്‍പ്പെടെ വകമാറ്റി ചെലവിടുന്ന സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതികള്‍ ആസൂത്രണം ചെയ്യാനും ആവിഷ്‌കരിക്കാനും സംസ്ഥാനങ്ങള്‍ക്ക് അവകാശം ഉണ്ട്. അവയ്ക്കു വേണ്ട സാമ്പത്തികസഹായം ഉറപ്പുവരുത്താന്‍ കേന്ദ്രത്തിനു കഴിയേണ്ടതാണ്. എന്നാല്‍ നല്‍കിയ പണം എങ്ങനെ ഉപയോഗിച്ചു എന്ന് തിരക്കിയാല്‍ ഫെഡറലിസം തകരുമെന്ന മുഖ്യമന്ത്രിയുടെ വാദം അദ്ദേഹത്തിന് ഫെഡറലിസം എന്തെന്ന് അറിയില്ല എന്നതിന്റെ തെളിവാണ് രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.