ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സിന് ഇന്ന് തുടക്കം. ഇരുപത്തിമൂന്നാമത് ഫെഡറേഷന്‍ കപ്പ് പട്യാലയില്‍ വച്ചാണ് നടക്കുന്നത്. നാല് ദിവസങ്ങളിലായാണ് മീറ്റ് നടക്കുക. വരാനിരിക്കുന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടാനുള്ള അവസരം കൂടിയാണ് ഫെഡറേഷന്‍ കപ്പ് അത്‌ലറ്റുകള്‍ക്ക് നല്‍കുന്നത്.
ലോക ജൂനിയര്‍ ചാമ്പ്യന്മാരായ ഹിമാ ദാസ്, എം ആര്‍ പൂവമ്മ, സോണി ബൈശ്യ, സരിതാബന്‍ ഗെയ്ക്ക്‌വാദ് എന്നിവര്‍ക്കൊപ്പം മലയാളി താരങ്ങളായ വി കെ വിസ്മയ, ജിസ്‌ന മാത്യു, പി യു ചിത്ര എന്നിവരും രംഗത്തുണ്ട്. പുരുഷ വിഭാഗത്തില്‍ ജിന്‍സണ്‍ ജോണ്‍സണും വൈ മുഹമ്മദ് അനസുമാണ് പ്രതീക്ഷകള്‍. ആരോക്യ രാജീവ്, അയ്യസാമി ധരുണ്‍ എന്നിവരും ട്രാക്കിലിറങ്ങും. ജമ്പ് ഇനങ്ങളില്‍ മലയാളി താരങ്ങളായ നീന പിന്റോ, നയന ജയിംസ് എന്നിവരാണ് മുന്‍നിരയില്‍. പുരുഷ വിഭാഗത്തില്‍ ഹൈജമ്ബ് ദേശീയ റെക്കോഡുകാരന്‍ തേജശ്വിന്‍ ശങ്കര്‍ മത്സരിക്കുന്നില്ല. ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയും പിന്മാറി.