ബോളിവുഡ് സംവിധായകൻ രാം ഗോപാല്‍ വര്‍മയ്‍ക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി സിനിമാ സംഘടനയായ ഫെഡറേഷന്‍ ഓഫ് വെസ്റ്റ് ഇന്ത്യന്‍ സിനി എംപ്ലോയീസ്. അഭിനേതാക്കാള്‍ക്കും ടെക്‌നിഷ്യൻസ്‌മാർക്കും പ്രതിഫലം നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് ഈ നടപടി. 1.25 കോടിയോളം രൂപയാണ് രാം ഗോപാല്‍ വര്‍മ ഇവർക്ക് നൽകാനുള്ളത്. ഇതു സംബന്ധിച്ച് നിരവധി കത്തുകള്‍ സംവിധായകന് അയച്ചെന്നും എന്നാല്‍ കത്തുകള്‍ കൈപ്പറ്റാന്‍ അദ്ദേഹം തയാറായില്ലെന്നും സംഘടന പറയുന്നു. ഇനി രാം ഗോപാല്‍ വര്‍മയുമായി പ്രവര്‍ത്തിക്കില്ലെന്നും മോഷന്‍ പിക്‌ചേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെയും പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയെയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ഫെഡറേഷന്റെ പ്രതിനിധികള്‍ അറിയിച്ചു.
വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തിലും രാം ഗോപാല്‍ വര്‍മ തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ ജീവിതം ആസ്‍പദമാക്കിയാണ് അടുത്ത ചിത്രമെന്നാണ് വിവരം. ജനുവരി 15 നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിടുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.