കേരളത്തില്‍ തുടരെ സ്ത്രീധന പീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ വീണ്ടും ബോധവല്‍ക്കര ഹ്രസ്വചിത്രവുമായി ഫെഫ്ക. സ്ത്രീധനത്തിന്റെ പേരിലും അല്ലാതെയുമുള്ള ഗാര്‍ഹിക പീഡനങ്ങള്‍ കുറ്റകരമാണെന്ന സന്ദേശവുമായി ഒരു ഹ്രസ്വചിത്രം ഫെഫ്ക നേരത്തെ പുറത്തിറക്കിയിരുന്നു. ഇപ്പോള്‍ സ്ത്രീധനം ചോദിക്കുന്നതിനെതിരെ പ്രതികരിച്ച് രംഗത്തുവന്നിരിക്കുകയാണ് ഫെഫ്ക.
വനിത ശിശുക്ഷേമ വകുപ്പുമായി ചേര്‍ന്നാണ് ഹ്രസ്വ ചിത്ര പരമ്പര നിര്‍മ്മിച്ചിരിക്കുന്നത്. ഹ്രസ്വചിത്രത്തില്‍ നിഖില വിമലാണ് പ്രധാനവേഷത്തില്‍ എത്തുന്നത്. സ്ത്രീധനം പ്രതീക്ഷിച്ച് വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് ‘ഉറപ്പായും പണി കിട്ടും’ എന്നാണ് ഹ്രസ്വ ചിത്രം പറയുന്നത്. പൃഥ്വിരാജാണ് വീഡിയോയില്‍ സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമാണെന്ന സന്ദേശവുമായി എത്തിരിയിരിക്കുന്നത്.