കളിക്കുന്നതിനിടെ കുളത്തില്‍ വീണ് രണ്ടു കുരുന്നുകള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിക്കുന്നതിനിടയില്‍ കുളത്തില്‍ വീണ് രണ്ടു കുരുന്നുകള്‍ മരിച്ചു. വില്യാട്ട് മംഗലാട്ട് എം ജെ എം ജെ ഹയര്‍സെക്കണ്ടറി സകൂളിലെ അദ്ധ്യാപകനായ നെരോത്ത് റിയാദിന്റെയും ആഷിദയുടെ മകന്‍ ഐമിന്‍ റിയാദ് (രണ്ട്), റിയാന്റെ സഹോദരന്‍ മൂസയുടെ മകള്‍ ഷെന്‍സാ ഫാത്തിമ (ഒരു വയസ്) എന്നിവരാണ് മരിച്ചത്.

റിയാദിന്റെ സംസ്‌ക്കാരം മംഗലാട്ട് ജുമാത്ത് പള്ളിയില്‍ നടത്തി. ശനിയാഴ്ച ഉച്ചയോടെയാണ് ഇരുവരും കളിക്കുന്നതിനിടെ വീട്ടിനടുത്തെ കുളത്തില്‍ വീണത്. റിയാദ് ആദ്യം മരിച്ചുവെങ്കിലും ഷെന്‍സാ ഫാത്തിമ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. രാത്രി ഷെന്‍സയും മരണത്തിനു കീഴടങ്ങുകയായിരുന്നു.

Top