ദില്ലി: എയർ ഇന്ത്യ വിമാനത്തിൽ മദ്യപിച്ചയാൾ വൃദ്ധയ്ക്ക് നേരെ നടത്തിയ അതിക്രമത്തിൽ ഖേദം പ്രകടിപ്പിച്ച് കമ്പനി ഉടമകളായ ടാറ്റാ ഗ്രൂപ്പ്. ടാറ്റാ സൺസ് ചെയർമാൻ എൻ.ചന്ദ്രശേഖരനാണ് സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചത്. സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടെന്ന് ടാറ്റാ എൻ.ചന്ദ്രശേഖരൻ പറഞ്ഞു. സംഭവം വ്യക്തിപരമായി ഏറെ വേദനിപ്പിച്ചെന്നും വിഷയത്തിൽ അടിയന്തര ഇടപെടൽ എയർ ഇന്ത്യയുടെ ഭാഗത്തുണ്ടായില്ലെന്നും ചന്ദ്രശേഖരൻ സമ്മതിച്ചു. ഇത്തരം സംഭവങ്ങൾ മേലിൽ ആവർത്തിക്കാതിരിക്കാൻ ജാഗ്രത പുലർത്തുമെന്നും ടാറ്റാ ഗ്രൂപ്പ് മേധാവി പ്രസ്താവനയിലൂടെ അറിയിച്ചു.