female infosys employee found dead inside office

പൂന: പൂന ഇന്‍ഫോസിസ് ഓഫീസിനുള്ളില്‍ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ സുരക്ഷ ജീവനക്കാരന്‍ പിടിയില്‍. ആസാം സ്വദേശി ബാബന്‍ സൈക്യ ആണ് പിടിയിലായത്. ഇയാള്‍ ഓഫീസിനുള്ളില്‍ കടന്നതിന്റെ തെളിവ് ലഭിച്ചിട്ടുണ്ട്.

ഞായറാഴ്ച വൈകുന്നേരമാണ് സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ മലയാളി യുവതി കെ. രസീല രാജു(25)വിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ രാത്രി വൈകിയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

കഴുത്തില്‍ കംപ്യൂട്ടര്‍ വയര്‍ മുറുകിയ നിലയിലാണ് ഒന്‍പതാം നിലയിലെ ഓഫിസില്‍ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് കൊലപാതകം നടന്നത്. എട്ടു മണിയോടെയാണ് സംഭവം പുറത്തറിയുന്നത്.

യുവതി മാത്രമായിരുന്നു ഓഫിസിലുണ്ടായിരുന്നത്. ബെംഗളൂരുവിലുള്ള മറ്റ് സഹപ്രവര്‍ത്തകരുമായി ഓണ്‍ലൈന്‍വഴി ബന്ധപ്പെട്ടാണ് ജോലി ചെയ്തത്. പിന്നീട് മാനേജര്‍ യുവതിയെ വിളിച്ചിട്ടു കിട്ടാതായപ്പോള്‍ സുരക്ഷാ ജീവനക്കാരനെ വിളിച്ച് അന്വേഷിക്കുകയായിരുന്നു. ഇയാള്‍ എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

Top