കോഴിക്കോട്: തൊഴിലിടങ്ങളിൽ യുവതികൾക്ക് സുരക്ഷ ഉറപ്പ് വരുത്തുന്നതിന് കർക്കശ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 22ന് ഡിവൈഎഫ്ഐ നേതൃത്വത്തിൽ പ്രധാനമന്ത്രിക്ക് ഇ-മെയില്‍ സന്ദേശങ്ങള്‍ അയക്കും. സംഘടനയുടെ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്.
പൂനെ ഇൻഫോസിസ് ക്യാംപസിൽ കൊല്ലപ്പെട്ട കോഴിക്കോട് സ്വദേശിനി രസീലയുടെ വീട് സന്ദർശിച്ച് കുംബാംഗങ്ങളോട് സംസാരിച്ചതിൽ ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചെന്നും ഐടി മേഖലയിൽ നിലനിൽക്കുന്ന ചൂഷണങ്ങളും തൊഴിൽ സുരക്ഷയില്ലായ്മയും ഞെട്ടിക്കുന്നതാണെന്നും ഇത് അവസാനിപ്പിക്കാൻ അടിയന്തര നടപടി അനിവാര്യമാണെന്നും ഡി വൈ എഫ് ഐ പ്രസിഡന്റ് പറഞ്ഞു.
പ്രതിഷേധമെയിലിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്ന യുവതീ-യുവാക്കൾ ഉൾപ്പെടെയുള്ളവർ പങ്കാളികളാകും.