നയന്‍താര പ്രധാനവേഷത്തില്‍ എത്തുന്ന കൊലയുതിര്‍ കാലം എന്ന സിനിമയുടെ പ്രചരണ ചടങ്ങില്‍ പങ്കെടുക്കവെ നയന്‍ താരയുടെ അസാന്നിദ്ധ്യത്തില്‍, പൊള്ളാച്ചി പീഡനക്കേസിലെ ഇരകളെയും നടി നയന്‍താരയെയും അധിക്ഷേപിച്ചുകൊണ്ട് രാധാരവി നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ ഗായിക ചിന്മയി ശ്രീപദയും സംവിധായകന് വിഘ്നേഷും രംഗത്ത്.
ഇരുവരും ട്വിറ്ററിലൂടെയാണ് തങ്ങളുടെ പ്രതികരണങ്ങള്‍ അറിയിച്ചത്. ‘വലിയ സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നു വരുന്ന ഈ വൃത്തികെട്ടവനെതിരേ നടപടിയെടുക്കാന്‍ ആരും തയ്യാറാകുന്നില്ല എന്നത് വല്ലാത്ത കഷ്ടമാണ്. മറ്റുള്ളവരുടെ ശ്രദ്ധ കിട്ടാന്‍ ഇനിയും അയാള്‍ അത് ചെയ്തു കൊണ്ടിരിക്കും. ബുദ്ധിശൂന്യന്, ഇതെല്ലാം കണ്ട് ചിലര്‍ കൈയടിക്കുകയും ചിരിക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ വല്ലാത്ത വേദനയുണ്ട്’-വിഘ്നേഷ് ശിവന് ട്വീറ്റില്‍ പറയുന്നു.
മാത്രമല്ല, പൊതുവേദിയില്‍ എന്തും വിളിച്ചു പറയാനുള്ള ധൈര്യം ആളുകള്‍ക്ക് നല്‍കരുതെന്നും വിഘ്നേഷ് കുറിച്ചു.
img src=”https://www.expresskerala.com/wp-content/uploads/2019/03/chinmaiii.jpg” alt=”” width=”784″ height=”410″ class=”aligncenter size-full wp-image-399751″/>
‘ഒരു നടന് അധിക്ഷേപിക്കുമ്പോള്‍ ആരും നയന്‍താരയെ പിന്തുണയ്ക്കാനുണ്ടാകില്ല. എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല’- എന്നാണ് ചിന്മയി തന്റെ ട്വിറ്ററില്‍ കുറിച്ചത്. മീടു ക്യാമ്പയിനിന്റെ ഭാഗമായി രാധാരവി
ക്കെതിരെ രംഗത്തെത്തിയ രംഗത്തെത്തിയ ചിന്മയിയ്ക്ക് രാധാ രവി തലവനായ സംഘടനയില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.