ഫെരാരിയുടെ അതിവേഗ കാറായ 812 സൂപ്പര്‍ഫാസ്റ്റിനെ ഇന്ത്യയില്‍ അവതരിപ്പിച്ചു. 5.20 കോടിയോളം വില വരുന്ന കാറിന് V12 എന്‍ജിനിന്റെ കരുത്താണ് നല്‍കിയിരിക്കുന്നത്. മികച്ച കാറായ ബെര്‍ലിനെറ്റയുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ പരുക്കനാണ് 812 സൂപ്പര്‍ഫാസ്റ്റ്. നീളമേറിയ ബോണറ്റും ചെറിയ ബൂട്ടുമാണ് 812 സൂപ്പര്‍ഫാസ്റ്റിന് കമ്പനി നല്‍കിയിരിക്കുന്നത്. ഷാര്‍പ്പായ ഹെഡ്‌ലൈറ്റുള്ള കാറിന് 6.5 ലിറ്റര്‍ v12 എന്‍ജിനാണ് ഉള്ളത്. 789 ബി.എച്ച്.പി കരുത്തും 718 എന്‍.എം ടോര്‍ക്കും എന്‍ജിന്‍ നല്‍കും.
ഡ്യൂവല്‍ ക്ലച്ചോട് കൂടിയ 7 സ്പീഡ് ട്രാന്‍സ്മിഷനാണ് കാറിന്. 0100 കിലോ മീറ്റര്‍ വേഗത കൈവരിക്കാന്‍ 2.9 സെക്കന്‍ഡ് മതിയാകും. മണിക്കൂറില്‍ 340 കിലോ മീറ്ററാണ് പരമാവധി വേഗത. സൈഡ് സ്ലിപ് കംട്രോള്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ കാറില്‍ ഫെരാരി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോര്‍ണറുകളില്‍ കുടുതല്‍ മികച്ച നിയന്ത്രണം വാഹനത്തിന് നല്‍കാന്‍ ഇത് സഹായിക്കുകയും ചെയ്യും. ചുവപ്പ്, നീല, സില്‍വര്‍ നിറങ്ങളില്‍ കാര്‍ വിപണിയിലെത്തും.