ഇന്ത്യൻ നിരത്തുകളിൽ കുതിക്കാൻ ഫെരാരിയുടെ റോമയും

ഫെരാരിയുടെ മോഡലായ റോമ ഇന്ത്യൻ നിരത്തുകളിലെത്തുന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഫെരാരി പുറത്തിറക്കിയ 250 ജി.ടി.ലുസ്സോയുടെ ഡിസൈന്‍ ശൈലിയില്‍ ഒരുങ്ങിയിട്ടുള്ള മോഡലാണ് റോമ. 3.61 കോടി രൂപ എക്‌സ്‌ഷോറും വിലയിലാണ് ഈ വാഹനം ഇന്ത്യയിലെത്തുന്നത്. ഇതിലുണ്ടാകുന്ന കസ്റ്റമൈസേഷന് അനുസരിച്ച് വിലയില്‍ മാറ്റമുണ്ടാകുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. പ്രത്യേകം ഡിസൈന്‍ ചെയ്തിരിക്കുന്ന ഗ്രില്ലും, ബോണറ്റില്‍ നിന്ന് പിന്നിലേക്ക് നീളുന്ന പവര്‍ ലൈനുകളും, പുതിയ ഡിസൈനിലുള്ള സ്ലീക്ക് എല്‍.ഇ.ഡി. അഡാപ്റ്റീവ് ഹെഡ്‌ലാമ്പ് തുടങ്ങിയവയാണ് മുൻഭാഗത്തെ മനോഹരമാക്കുന്നത്.

സ്‌പോര്‍ട്‌സ് വാഹനങ്ങള്‍ക്ക് ഇണങ്ങുന്ന വശങ്ങളും പിന്‍ഭാഗവുമാണ് ഈ വാഹനത്തിനുള്ളത്. പിന്‍ഭാഗത്തിന് അഴകേകുന്ന ചെറിയ നാല് ടെയ്ല്‍ലാമ്പുകള്‍, പ്രത്യേക ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള വിന്‍ഡ്ഷീല്‍ഡ്, സ്‌പോര്‍ട്ടി ഭാവമുള്ള റിയര്‍ ബമ്പര്‍, നാല് എക്‌സ്‌ഹോസ്റ്റ് പൈപ്പ് എന്നിവയാണ് ഫെരാരിയുടെ ഈ കരുത്തന്റെ പിന്‍വശത്തിന് സ്‌പോര്‍ട്‌സ് കാറിന്റെ ഭാവം പകരുന്നത്. ഡ്രൈവര്‍ കംപാര്‍ട്ട്‌മെന്റ് പാസഞ്ചര്‍ ഏരിയയും രണ്ട് സെല്ലുകളായാണ് അകത്തളത്തില്‍ ഒരുക്കിയിട്ടുള്ളത്. ടു പ്ലസ് സീറ്റര്‍ കൂപ്പെയായാണ് ഈ വാഹനം ഒരുക്കിയിട്ടുള്ളത്. മുന്നില്‍ വലിയ സീറ്റുകളും പിന്നില്‍ കുട്ടികള്‍ക്ക് ഇരിക്കാന്‍ കഴിയുന്ന് രണ്ട് ചെറിയ സീറ്റുകളുമാണുള്ളത്.

ഫ്‌ളാറ്റ് ബോട്ടം സ്റ്റിയറിങ്ങ് വീല്‍, 16 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, 8.4 ഇഞ്ച് വലിപ്പുമുള്ള ടാബ്‌ലെറ്റ് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ തുടങ്ങിയ ഇന്റീരിയറിലെ ഫീച്ചറുകളാണ്.4.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് വി 8 പെട്രോള്‍ എന്‍ജിനാണ് ഫെരാരി റോമയ്ക്ക് കരുത്തേകുന്നത്. ഇത് 603 ബി.എച്ച്.പി.പവറും 760 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കും. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 3.4 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 320 കിലോമീറ്ററാണ്.

Top