ലോകത്തിലെ ഏറ്റവും വേഗതയേറിയ കാർ നിര്‍മാണ കമ്പനിയായ ഫെരാരിയുടെ ആദ്യത്തെ എസ്‌യുവിയാണ് പുരോസാങ്ഗ്. ലോകത്തിലെ ഏറ്റവും മികച്ച സ്‌പോർട്‌സ് കാറുകളുടെ നിർമ്മാതാക്കൾ സെപ്റ്റംബറിൽ എല്ലാ പ്രൗഢിയോടെയും എസ്‌യുവി അനാവരണം ചെയ്യുമെന്ന് സ്ഥിരീകരിച്ചു. ഫെരാരി പുരോസാംഗുവിനായുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള കാര് പ്രേമികൾ. ഏറെ പ്രശംസ നേടിയ V12 എഞ്ചിനായിരിക്കും വാഹനത്തിന് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ബ്രാൻഡിന്റെ കടുത്ത ആരാധകർക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ടെങ്കിലും ഇറ്റലിക്കാർ കാത്തിരിക്കുകയാണ് ഫെരാരി പുരോസാങ്ഗുവിനായി. എസ്‌യുവി ഇറക്കുക വഴി ഫെരാരി പരമ്പരാഗത രീതികളിൽ നിന്ന് മാറുകയാണെന്ന അഭിപ്രായം ആരാധകർക്കിടയിലുണ്ട്. ഫെരാരിയെ സംബന്ധിച്ചിടത്തോളം, പോർട്ട്‌ഫോളിയോയിലേക്കുള്ള ഒരു സൂപ്പർ എക്‌സ്‌ക്ലൂസീവ് പ്രൊഡക്ഷൻ കൂട്ടിച്ചേർക്കലാണ് പുരോസാങ്ഗ്, ഇത് വരുമാന വർധിപ്പിക്കാനും സാധ്യതയുണ്ട്.
എതിരാളിയായ ലംബോര്‍ഗിനി ഉറൂസ് ഇപ്പോൾ ലോകമെമ്പാടും ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ലംബോർഗിനിയായി മാറി കഴിഞ്ഞു. ആദ്യഘട്ടത്തിൽ ഫെരാരി ഡെലിവറി ഷോറൂമുകളിൽ ഏകദേശം 20 ശതമാനം മാത്രമേ പുരോസാംഗു വിൽപ്പനയ്ക്ക് മാറ്റിവെച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുരോസാങ്ഗിന് വേണ്ടി ഒരുക്കിയിട്ടുള്ള V12 എഞ്ചിന്‍റെ പവർ സ്പെസിഫിക്കുകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.