‘ഫെരാരി’യുടെ പുതിയ സ്‌പോര്‍ട്‌സ് കാര്‍ ‘പോര്‍ട്ടോഫിനോ’ വരുന്നു.
സൗന്ദര്യത്തിലും കരുത്തിലും മുന്നിലാണ് ‘പോര്‍ട്ടോഫിനോ’.
‘ഫെരാരി’യുടെ ‘കാലിഫോര്‍ണിയ ടി’യ്ക്കു പകരമായാണ് ‘പോര്‍ട്ടോഫിനോ’ എത്തുന്നത്.
കണ്‍വെര്‍ട്ടബിളായ ‘പോര്‍ട്ടോഫിനോ’യ്ക്ക് മടക്കാവുന്ന ഹാര്‍ഡ് ടോപ്പാണുള്ളത്.
പൂജ്യത്തില്‍ നിന്ന് നൂറു കിലോമീറ്ററെത്താന്‍ വേണ്ടത് 3.5 സെക്കന്‍ഡുകള്‍ മാത്രമാണ്.
എന്നാല്‍ കാലിഫോര്‍ണിയ ടിയെക്കാള്‍ ഭാരക്കുറവാണ് ‘പോര്‍ട്ടോഫിനോ’യ്ക്ക്.
2016ലും 2017ലും ഇന്റര്‍നാഷണല്‍ എന്‍ജിന്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുത്ത ഫെരാരിയുടെ വി8 ടര്‍ബോയാണ് പോര്‍ട്ടോഫിനോയ്ക്ക് കരുത്ത് നല്‍കുന്നത്.