തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരു പനിമരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം മരുതംകുഴിയില്‍ ആദിത്യന്‍(9) ആണ് മരിച്ചത്.
വിവിധ ആശുപത്രികളിലായി ഞായറാഴ്ച 10,085 പേരാണ് പനിക്ക് ചികിത്സ തേടിയെത്തിയത്. ഇതില്‍ 335 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
പനിബാധിതരുടെ എണ്ണം ജില്ല തിരിച്ച്:
തിരുവനന്തപുരം 1803, കൊല്ലം 442, പത്തനംതിട്ട 382, ഇടുക്കി 103, കോട്ടയം 518, ആലപ്പുഴ 597, എറണാകുളം 463, തൃശൂര്‍ 957, പാലക്കാട് 927, മലപ്പുറം 530, കോഴിക്കോട് 1404, വയനാട് 754, കണ്ണൂര്‍ 856, കാസര്‍ഗോഡ് 349.