ന്യൂഡല്‍ഹി: ബീഹാറിലെ മുസഫര്‍പുരില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് കുട്ടികള്‍ മരിച്ചതിനെ തുടര്‍ന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ ഹര്‍ഷ വര്‍ധന്‍ മുസഫര്‍പൂര്‍ സന്ദര്‍ശിക്കും.
മരണസംഖ്യ 66 ആയ സാഹചര്യത്തിലാണ് മന്ത്രി സന്ദര്‍ശനം നടത്തുന്നത്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയുന്ന ഹൈപോഗ്ലൈകീമിയ എന്ന രോഗം ബാധിച്ചാണ് കുട്ടികള്‍ മരിച്ചിരിക്കുന്നതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം.
കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ കുട്ടികള്‍ അബോധവസ്ഥയിലാകുകയായിരുന്നു. സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ് രോഗം ബാധിച്ച് മരിച്ചത്.