ജനുവരി മുതല്‍ രാജ്യത്തെ വിവിധ വാഹന നിര്‍മാതാക്കള്‍ വാഹനങ്ങളുടെ വില വര്‍ദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ വില കുറച്ച് വാഹന ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ഇറ്റാലിയന്‍ വാഹന നിര്‍മാതാക്കളായ ഫീയറ്റ്. വിവിധ മോഡലുകളിലായി ഏകദേശം 30000 മുതല്‍ 78000 രൂപ വരെയാണ് ഇളവ് വരുത്തിയത്.
ലീനിയ, പുന്തോ ഇവോ കാറുകളുടെ വില 7.3% വരെ കുറച്ചു. 7.82 ലക്ഷം രൂപ മുതല്‍ 10.76 ലക്ഷം വരെ വിലയുണ്ടായിരുന്ന ലീനിയ 7.3% വില കുറച്ചതോടെ 7.25 ലക്ഷം രൂപ മുതല്‍ 9.99 ലക്ഷം രൂപ വരെ വിലയില്‍ ലഭിക്കും.
പുന്തോ ശ്രേണിക്ക് 7% വില കുറച്ചു. 5.85 ലക്ഷം – 7.92 ലക്ഷം ആയിരുന്നത് 5.45 ലക്ഷം – 7.55 ലക്ഷം രൂപ ആയി. ഇതോടെ ഫിയറ്റിന്റെ എല്ലാ കാറുകള്‍ക്കും ഡല്‍ഹി ഷോറൂം വില 10 ലക്ഷം രൂപയില്‍ താഴെയായെന്നു ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടമൊബീല്‍സ് ഇന്ത്യ മേധാവി കെവിന്‍ ഫ്‌ലിന്‍ പറഞ്ഞു. ജീപ്പ് ബ്രാന്‍ഡ് എസ്‌യുവികള്‍ കൂടി വിലണിയിലെത്തിച്ച് ഇന്ത്യയില്‍ കൂടുതല്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണു കമ്പനി.