ഹാച്ച്ബാക്ക് ശ്രേണിയില്‍ പുന്തോയ്ക്ക് ഫിയറ്റ് നല്‍കുന്ന പുതിയ ഭാവ മാറ്റമാണ് പ്യൂവര്‍. നാലര ലക്ഷം മുതല്‍ അഞ്ചര ലക്ഷം രൂപവരെയാണ് പ്രതീക്ഷിക്കുന്ന എക്‌സ്‌ഷോറൂം വില.
75 ബി.എച്ച്.പി കരുത്തുള്ള, 1248 സി.സി ഡീസല്‍ എന്‍ജിനാണുള്ളത്. പരമാവധി ടോര്‍ക്ക് 197 ന്യൂട്ടണ്‍ മീറ്റര്‍. അഞ്ച് മാനുവല്‍ ഗിയറുകളാണുള്ളത്. സര്‍ട്ടിഫൈഡ് മൈലേജ് 20.3 കിലോമീറ്റര്‍.
പുന്തോയില്‍ നിന്ന് രൂപകല്പനയില്‍ വലിയ വ്യത്യാസമൊന്നും പ്യൂവറിനില്ല. അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാം. 280 ലിറ്ററാണ് ബൂട്ട് സ്‌പേസ്.