ഇറ്റാലിയന്‍ വാഹന നിര്‍മാതാക്കളായ ഫിയറ്റില്‍ നിന്ന് പുറത്തിറങ്ങാനൊരുങ്ങുന്ന ഏഴ് സീറ്റ് എസ്‌യുവിയാണ് ടോറൊ. യൂറോപ്പ്, ഏഷ്യന്‍ വിപണികള്‍ക്കായാണ് ഫിയറ്റ് ടോറൊ എത്തിക്കുന്നത്.
ടോറൊ എസ്‌യുവി ഇന്ത്യന്‍ നിരത്തിലെത്തിക്കില്ലെന്നാണ് വിവരം. ഫിയറ്റ് ഡീലര്‍ഷിപ്പുകള്‍ ജീപ്പായി മാറികൊണ്ടിരിക്കുന്നതിനാലാണ് കോംപസിന് കൂടി വെല്ലുവിളിയാകുന്ന ടോറൊ ഫിയറ്റ് ഇന്ത്യയില്‍ എത്തിക്കാന്‍ ഒരുങ്ങാത്തതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇന്ത്യന്‍ നിരത്തുകള്‍ക്കായി മറ്റൊരു ഏഴ് സീറ്റ് എസ്‌യുവി ഫിയറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വാഹനം 2021ഓടെ നിരത്തിലെത്തിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയത്.
2.0 ലിറ്റര്‍ ടൈഗര്‍ഷാര്‍ക്ക് ഫ്‌ളെഷ്, 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്നീ എന്‍ജിനുകളിലാണ് ടോറൊ പുറത്തിറക്കുന്നത്. ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍, ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് എന്നീ ഗിയര്‍ബോക്‌സിലും ടോറൊ നിരത്തിലെത്തും.