ഹവാന : വിപ്ലവം ഇന്നും ജ്വലിക്കുന്ന മനസ്സുമായി തൊണ്ണൂറാം പിറന്നാളാഘോഷിക്കാന്‍ ഫിഡല്‍ കാസ്‌ട്രോ പ്രത്യക്ഷപ്പെട്ടു.
ക്യൂബന്‍ പ്രസിഡന്റും അനുജനുമായ റൗള്‍ കാസ്‌ട്രോയ്ക്കും വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്കും ഒപ്പം കാള്‍ മാര്‍ക്‌സ് തീയേറ്ററിലെ ആഘോഷച്ചടങ്ങിലാണ് ഫിഡല്‍ പങ്കെടുത്തത്.
കുട്ടികളുടെ നാടകക്കമ്പനിയാണ് ശനിയാഴ്ച ചടങ്ങു സംഘടിപ്പിച്ചത്.
നാലുമാസം മുന്‍പ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപനച്ചടങ്ങില്‍ പങ്കെടുത്തതിനുശേഷം ഫിഡലിനെ പൊതുവേദിയില്‍ കാണുന്നത് ഇതാദ്യം.