ന്യൂഡല്‍ഹി: ഭോപ്പാലില്‍ മലേഗാവ് സ്‌ഫോടനകേസിലെ പ്രതി പ്രജ്ഞാ സിംഗ് ഠാക്കൂറിനെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കിയത് ഹിന്ദു സംസ്‌ക്കാരത്തെ തീവ്രവാദമെന്ന് വിളിക്കുന്നവര്‍ക്കുള്ള മറുപടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സമ്പന്നമായ ഹിന്ദു സംസ്‌കാരത്തെ തെറ്റായി മുദ്രകുത്തിയവര്‍ക്കെല്ലാം മറുപടി നല്‍കുമെന്നും മോദി പറഞ്ഞു.
കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധിയും വിവിധ കേസുകളില്‍ ജാമ്യത്തിലിറങ്ങിയാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. എന്തുകൊണ്ടാണ് നിങ്ങള്‍ ഇവരെ ചോദ്യം ചെയ്യാത്തത്. ബി.ജെ.പി ഒരു സ്ഥാനാര്‍ത്ഥിയെ നിറുത്തിയ ഉടന്‍ അതിനെ ചോദ്യം ചെയ്യുന്നതെന്തിനാണെന്നും മോദി ചോദിച്ചു.സംഝോത എക്‌സ്പ്രസ് സ്‌ഫോടനവും ജഡ്ജി ബി.എച്ച് ലോയയുടെ മരണവും തെറ്റായ രീതിയില്‍ സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അതാണ് അവരുടെ പ്രവര്‍ത്തന രീതിയെന്നും മോദി പറഞ്ഞു.
സംഝോത എക്‌സ്പ്രസ് കേസിന്റെ വിധി എന്തായിരുന്നു?, ലോകം ഒന്നാണെന്ന മഹത്തായ സന്ദേശം നല്‍കുന്ന 5000ല്‍ പരം വര്‍ഷത്തെ പഴക്കമുള്ള ഹിന്ദുസംസ്‌കാരത്തെ ഒരു തെളിവുകളുമില്ലാതെ കുറ്റപ്പെടുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.