നൊബേല്‍ സമ്മാനം ലഭിച്ച നിമിഷങ്ങൾക്കുള്ളിൽ‍ മോഷണം; അന്വേഷണം പുരോ​ഗമിക്കുന്നു

റിയോ ഡി ജനീറോ: മാത്മാറ്റിക്‌സിന്റെ നൊബേല്‍ പുരസ്‌കാരം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഫീല്‍ഡ്‌സ് മെഡല്‍ സമ്മാനിച്ച ഉടനെ മോഷണം പോയി. കൗഷര്‍ ബിര്‍ക്കര്‍ക്ക് സമ്മാനിച്ച നൊബേല്‍ പുരസ്‌കാരം സ്യൂട്ട്‌കേസ് സഹിതമാണ് മോഷണം പോയത്. അവാര്‍ഡ് സ്വീകരിച്ച് അല്പസമയത്തിനുള്ളില്‍ നടന്ന സംഭവത്തില്‍ പരിഭ്രാന്തരായിരിക്കുകയാണ് സംഘാടകരായ ഇന്റര്‍ നാഷണല്‍ കോണ്‍ഗ്രസ് ഓഫ് മാത് മാറ്റീഷന്‍സ്.

വ്യാഴാഴ്ച റിയോ ഡി ജനീറോയില്‍ നടന്ന ചടങ്ങിലായിരുന്നു കഷെര്‍ ബിര്‍ക്കര്‍ നൊബേല്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഇറാനില്‍ നിന്നുള്ള കുര്‍ദിഷ് അഭയാര്‍ഥിയായ കൗഷര്‍ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകനാണ്. ഗണിത ശാസ്ത്രത്തിലെ അതുല്യസംഭാവനയ്ക്ക് തനിക്ക് ലഭിച്ച് 4,000 ഡോളര്‍ വിലമതിക്കുന്ന സ്വര്‍ണ്ണ മെഡലാണ് സ്യൂട്ട് കേസ് സഹിതം മോഷണം പോയത്. പുരസ്‌കാരം സ്വീകരിച്ച് അല്പസമയത്തിനുള്ളിലാണ് നൊബേല്‍ സമ്മാനത്തിന്റെ മെഡല്‍ നഷ്ടമായത്.

വേദിയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സമീപത്തുള്ള പവിലയിനില്‍ നിന്നും കുറെ കഴിഞ്ഞ് ഒഴിഞ്ഞ സ്യൂട്ട്‌കേസ് കണ്ടെത്തി. പ്രതികളെന്ന് സംശയിക്കുന്ന രണ്ടു പേരെ ഇതിനകം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

Top