ജനീവ: 2020ലെ ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം പോളണ്ടിൻെറ ബയേൺ മ്യൂണിക്ക് താരം റോബർട്ട് ലെവൻഡോസ്കിയ്ക്ക്. ലെവൻഡോസ്കിയെ കൂടാതെ അർജൻറീനയുടെ ലയണൽ മെസിയും പോർച്ചുഗലിൻെറ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായിരുന്നു അവസാന സാധ്യത പട്ടികയിൽ ഉണ്ടായിരുന്നത്. ഇവരെയാണ് ലെവൻഡോസ്കി മറി കടന്നത്. ജർമൻ ക്ലബ്ബ് ബയേൺ മ്യൂണിക്കിന് വേണ്ടി കഴിഞ്ഞ സീസണിൽ 55 ഗോളുകളാണ് അദ്ദേഹം നേടിയത്.
ഗ്ലോബൽ ജൂറിയാണ് വോട്ടെടുപ്പിലൂടെ മികച്ച താരത്തെ തെരഞ്ഞെടുത്തത്. ദേശീയ ടീമുകളുടെ ക്യാപ്റ്റൻമാർ, കോച്ചുമാർ, തെരഞ്ഞെടുക്കപ്പെട്ട ആരാധകർ, മാധ്യമ പ്രവർത്തകർ എന്നിവരടങ്ങുന്നതാണ് ജൂറി. സൂറിച്ചിൽ വെച്ചാണ് ഫിഫ ഓൺലൈനായി പ്രഖ്യാപന ചടങ്ങ് നടത്തിയത്. ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫൻറീനോ മ്യൂണിക്കിൽ നേരിട്ടെത്തി ലെവൻഡോസ്കിക്ക് പുരസ്കാരം സമ്മാനിച്ചു. കഴിഞ്ഞ 13 വർഷത്തിനിടയിൽ മെസിയും റൊണാൾഡോയുമല്ലാതെ ലോക ഫുട്ബോളർ പുരസ്കാരം നേടുന്ന രണ്ടാമത്തെ താരമാണ് ലെവൻഡോസ്കി. ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ചാണ് പുരസ്കാരം നേടിയ മറ്റൊരു താരം.
മികച്ച വനിതാ ഫുട്ബോളറായി ഇംഗ്ലണ്ടിൻെറ ലൂസി ബ്രോൺസ് തെരഞ്ഞെടുക്കപ്പെട്ടു. ലിയോണിനെ ചാമ്പ്യൻസ് ലീഗ് വിജയത്തിലേക്ക് നയിച്ചിട്ടുള്ള അവർ നിലവിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടിയാണ് കളിക്കുന്നത്. ലിവര്‍പൂര്‍ മാനേജര്‍ യുര്‍ഗന്‍ ക്ലോപ്പ് മികച്ച കോച്ചിനുള്ള പുരസ്കാരത്തിനു അര്‍ഹനായി. മികച്ച വനിതാ പരിശീലക നെതർലാൻഡ്സ് കോച്ച് സറീന വീഗ്‍മാനാണ്. മികച്ച ഗോളിനുള്ള പുസ്കാസ് പുരസ്കാരം ടോട്ടനത്തിെൻറ സൺ ഹ്യൂങ്മിന്‍ നേടി. കുട്ടികളിലെ ദാരിദ്ര്യത്തെ ചെറുക്കാനുള്ള കാരുണ്യ പ്രവർത്തനങ്ങൾക്ക് മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ക, ജീവകാരുണ്യ പ്രവർത്തനങ്ങളെ പിന്തുണക്കാൻ ഫിഫ ഒരു ലക്ഷം യു.എസ് ഡോളർ സംഭാവന ചെയ്യും.