ഫിഫ ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ സമനില വഴങ്ങി. ഇഞ്ചുറി ടൈമില്‍ ലെന്‍ ഡുങ്കലാണ് സമനിലഗോള്‍ നേടി ഇന്ത്യയെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്. സമനില വഴങ്ങിയതോടെ ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയായി. മൂന്നുപോയിന്റ് മാത്രമുള്ള ഇന്ത്യ ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണ്.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ നേടിയ ഗോളില്‍ അഫ്ഗാനിസ്ഥാനായിരുന്നു ആദ്യം ലീഡ് നേടിയത്. ഡേവിഡ് നജാമിന്റെ പാസ്സില്‍ സെല്‍ഫഗാര്‍ നസാറിയാണ് ഗോള്‍ നേടിയത് (0-1). കളി തീരാന്‍ സെക്കന്റുകള്‍ ബാക്കിയുള്ളപ്പോഴാണ് ഇന്ത്യ സമനില ഗോള്‍ നേടിയത്. സെമിനന്‍ ഡംഗലാണ് ഇന്ത്യക്കായി ഗോള്‍ നേടിയത്. ബ്രന്‍ഡന്‍ ഫെര്‍ണാണ്ടസ് എടുത്ത കോര്‍ണര്‍ ഡംഗല്‍ ഹെഡ് ചെയ്യുകയായിരുന്നു (1-1).
മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. അനസ് എടത്തൊടിക, അനിരുദ്ധ് ഥാപ്പ, മന്‍വീര്‍ സിങ് എന്നിവര്‍ക്ക് പകരം പ്രീതം കൊടല്‍, ബ്രന്‍ഡന്‍ ഫെര്‍ണാണ്ടസ്, പ്രണോയ് ഹാല്‍ദാര്‍ എന്നിവരാണ് ആദ്യ ഇലവണില്‍ കളിച്ചത്.