ഫിഫ പുരസ്‌കാര ജേതാക്കളെ ഇന്ന് പ്രഖ്യാപിക്കും;ഹാട്രിക് പുരസ്‌കാരമാണ് റൊണാള്‍ഡോയുടെ ലക്ഷ്യം

ലണ്ടന്‍: ഫിഫ പുരസ്‌കാര ജേതാക്കളെ ഇന്ന് പ്രഖ്യാപിക്കും. ലണ്ടനിലെ റോയല്‍ ഫെസ്റ്റിവല്‍ ഹാളില്‍ ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടിന് തുടങ്ങുന്ന ചടങ്ങിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലൂക്ക മോഡ്രിച്ച്, മുഹമ്മദ് സലാ എന്നിവരാണ് മികച്ച താരത്തിനുള്ള ബാലണ്‍ദ്യോറിനായി മത്സരിക്കുന്നത്.

ഹാട്രിക് പുരസ്‌കാരമാണ് റൊണാള്‍ഡോയുടെ ലക്ഷ്യം. വനിതാ താരം, ഗോള്‍കീപ്പര്‍, പുരുഷ വനിതാ പരിശീലകര്‍, മികച്ച ഗോളിനുള്ള പുഷ്‌കാസ് അവാര്‍ഡ് എന്നിവയും ഇന്ന് പ്രഖ്യാപിക്കും. ഫിഫയുടെ 2018ലെ ലോക ഇലവനെയും തിരഞ്ഞെടുക്കും.

ആരാധകരുടെയും ജേര്‍ണലിസ്റ്റുകളുടെയും ദേശീയ ടീം ക്യാപ്റ്റന്‍മാരുടെയും പരിശീലകരുടെയും വോട്ട് പരിഗണിച്ച ശേഷം ഫിഫയുടെ വിദഗ്ധ സമിതിയാണ് ജേതാക്കളെ തിരഞ്ഞെടുക്കുക.

Top