ലോകകപ്പിന് രണ്ട് മാസം മാത്രം ബാക്കിയിരിക്കെ റഷ്യക്കെതിരെ വംശീയാധിക്ഷേപത്തിന് വീണ്ടും ഫിഫയുടെ നടപടി. ഫ്രാന്‍സിനെതിരായ സൗഹൃദ മത്സരത്തില്‍ സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് സ്റ്റേഡിയത്തില്‍ പോള്‍ പോഗ്ബ അടക്കമുള്ള താരങ്ങള്‍ക്കെതിരെ ആയിരുന്നു റഷ്യന്‍ ആരാധകരുടെ വംശീയാധിക്ഷേപം.
ഇതുസംബന്ധിച്ച് എന്ത് നടപടിയാണ് ഉണ്ടാവുക എന്ന് ഫിഫ അടുത്ത് തന്നെ പ്രഖ്യാപിക്കും. റഷ്യന്‍ ഫുട്‌ബോള്‍ യൂണിയന്‍ പിഴ അടക്കേണ്ടതായി വരും. അധിക്ഷേപം നടത്തിയ ആരാധകര്‍ക്ക് മത്സരം കാണുന്നതിന് ആജീവാനന്ത വിലക്കും ലഭിച്ചേക്കും. കഴിഞ്ഞ രണ്ട് യൂറോ കപ്പിലും റഷ്യന്‍ ആരാധകര്‍ക്കെതിരെ ഫിഫയുടെ നടപടി ഉണ്ടായിരുന്നു.