മുംബൈ; ഫിഫ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ച് ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍. ഇന്ത്യന്‍ ഫുട്‌ബോളിനെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഐ ലീഗ് ക്ലബുകള്‍ അയച്ച കത്തിനുള്ള മറുപടിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍ അവില്ലെന്നാണ് ഐ.എഫ്.എ അറിയിച്ചിരിക്കുന്നത്.
ഐ ലീഗും ഇന്ത്യന്‍ സൂപ്പര്‍ ലീഗും ലയിപ്പിക്കാന്‍ വൈകരുതെന്നാണ് ഫിഫ പ്രധാനമായും നിര്‍ദ്ദേശിച്ചത്. ഇത് നിലവിലെ സാഹചര്യത്തില്‍ ബുദ്ധിമുട്ടാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് എഐഎഫ്എഫ് ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ്.
ഐ ലീഗും ഐഎസ്എല്ലും ലയിപ്പിക്കുകയെന്നത് വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം വിവരിച്ചു. ചുരുങ്ങിയത് മൂന്ന് വര്‍ഷമെങ്കിലും ഇതിന് വേണ്ടിവരുമെന്നും, ഫ്രാഞ്ചൈസികളും പ്രൊമോഷനുമല്ലാം പ്രശ്നമാണെന്നും അദ്ദേഹം വിശദമാക്കി. ഐ എസ് എല്‍ ക്ലബുകളുടെ നിലപാടും നീക്കത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും കുശാല്‍ ദാസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.