ഫിഫ അണ്ടര്‍17 ലോകകപ്പ് ; കലൂര്‍ സ്റ്റേഡിയത്തിലെ ഒരുക്കങ്ങളില്‍ ടീമുകള്‍ക്ക് സംതൃപ്തി

kaloor-stadium

കൊച്ചി: ഫിഫ അണ്ടര്‍17 ലോകകപ്പിനു മുന്നോടിയായി കലൂര്‍ സ്റ്റേഡിയത്തിലെ ഒരുക്കങ്ങള്‍ വിലയിരുത്താനെത്തിയ ബ്രസീല്‍, സ്‌പെയിന്‍, നൈജര്‍ ടീമുകളുടെ അധികൃതര്‍ സംതൃപ്തി രേഖപ്പെടുത്തി.

ടീമുകളുടെ പരിശീലകരും മാനേജര്‍മാരും സ്റ്റേഡിയത്തില്‍ പരിശോധനകള്‍ നടത്തിയ ശേഷമാണ് വിലയിരുത്തല്‍.

പരിശീലന വേദികളായ മഹാരാജാസ് സ്റ്റേഡിയം, പനമ്പിള്ളി നഗര്‍ സ്‌കൂള്‍ ഗ്രൗണ്ട് തുടങ്ങിയ സ്ഥലങ്ങളും സംഘം സന്ദര്‍ശിച്ച് സംതൃപ്തി രേഖപ്പെടുത്തിയതായി നോഡല്‍ ഓഫീസര്‍ മുഹമ്മദ് ഹനീഷ് പറഞ്ഞു.

ബ്രസീല്‍, സ്‌പെയിന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഡിയുടെ മല്‍സരങ്ങള്‍ക്ക് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം വേദിയാകുന്നത്.

Top