ഫ്രാന്‍സിനെ മലര്‍ത്തിയടിച്ച് ടുണീഷ്യ; ഗ്രൂപ്പ് ഡിയില്‍ പ്രീ ക്വാര്‍ട്ടര്‍ ടീമുകളായി

ദോഹ: ലോകകപ്പ് ഗ്രൂപ്പ് ഡിയിൽ അവസാന റൗണ്ട് പോരാട്ടങ്ങളിൽ വമ്പൻ അട്ടിമറി. ലോകചാമ്പ്യൻമാരായ ഫ്രാൻസിനെ ടുണീഷ്യ ഒരു ഗോളിന് മലർത്തിയടിച്ചപ്പോൾ ഡെൻമാർക്കിനെ ഒരു ഗോളിന് വീഴ്ത്തി ഓസ്ട്രേലിയ പ്രീ ക്വാർട്ടറിലെത്തി. അവസാന നിമിഷം വരെ ഒരു ഗോളിന് പിന്നിലായിരുന്ന ഫ്രാൻസ് ഇഞ്ചുറി ടൈമിൻറെ അവസാന സെക്കൻഡിൽ അൻറോണിയോ ഗ്രീസ്‌മാൻ നേടിയ ഗോളിൽ സമനില നേടിയതിൻറെ ആശ്വാസത്തിലായെങ്കിലും വാർ പരിശോധനയിൽ ഗ്രീസ്‌മാൻ നേടിയ ഗോൾ ഓഫ് സൈഡാണെന്ന് വ്യക്തമായതോടെ ഗോൾ നിഷേധിച്ചു. ഇതോടെയാണ് ടുണീഷ്യയുടെ അട്ടിമറിവിജയം സാധ്യമായത്. തോറ്റെങ്കിലും ഗ്രൂപ്പ് ചാമ്പ്യൻമാരായി ഫ്രാൻസും ഓസ്ട്രേലിയയും ഗ്രൂപ്പ് ഡിയിൽ നിന്ന് പ്രീ ക്വാർട്ടറിലെത്തി.

നേരത്തെ പ്രീ ക്വാർട്ടർ ഉറപ്പിച്ചിരുന്നതിനാൽ ടുണീഷ്യക്കെതിരെ ആദ്യ ഇലവനിൽ ഒമ്പത് മാറ്റങ്ങളുമായാണ് ഫ്രാൻസ് ഇറങ്ങിയത്. സൂപ്പർ താരങ്ങളായ കിലിയൻ എംബാപ്പെയെയും അൻറോണിയോ ഗ്രീസ്മാനെയെുമെല്ലാം കരക്കിരുത്തി കളത്തിലറങ്ങിയ ഫ്രാൻസിനെ ടുണീഷ്യ ആദ്യ പകുതിയിൽ ഗോളടിക്കാതെ പിടിച്ചു നിർത്തി. രണ്ടാം പകുതിയിൽ 58-ാം മിനിറ്റിൽ വാഹ്‌ബി ഖാസ്റിയാണ് ടുണീഷ്യയുടെ വിജയഗോൾ നേടിയത്.

ടുണീഷ്യ ഗോളടിച്ചോടെ രണ്ടാം പകുതിയിൽ എബാപ്പെയെയും ഗ്രീൻസ്‌മാനെയുമെല്ലാം ഫ്രാൻസ് കളത്തിലിറക്കിയെങ്കിലും സമനില ഗോൾ മാത്രം കണ്ടെത്താൻ ഫ്രാൻസിനായില്ല. എന്നാൽ ഇഞ്ചുറി ടൈമിൻറെ അവസാന നിമിഷങ്ങളിൽ അഭിമാനം നിലനിർത്താൻ ഫ്രാൻസ് കൈ മെയ് റന്നു പൊരുതി. സമ്മർദ്ദത്തിൽ ആടിയുഞ്ഞെങ്കിലും ടുണീഷ്യ ഗോൾ വഴങ്ങാതെ പിടിച്ചു നിന്നു. എന്നാൽ അവരുടെ ഹൃദയം തകർത്ത് കളി തീരാൻ 30 സെക്കൻ പോലും ബാക്കിയില്ലാത്തപ്പോൾ ഫ്രാൻസ് ഗ്രീസ്മാനിലൂടെ ഗോൾ മടക്കി. വീണ്ടും കളി തുടരാൻ ഇരിക്കെ റഫറി വാർ പരിശോധന നടത്തി. ഇതിൽ ഗ്രീസ്മാൻ ഓഫ് സൈഡാണെന്ന് വ്യക്തമായതോടെ ടുണീഷ്യ ഐതിഹാസിക വിജയമാഘോഷിച്ചു.

Top