പതിനഞ്ചാം ധനകാര്യകമ്മിഷന്‍ 28 മുതല്‍ നാല് ദിവസം കേരളം സന്ദര്‍ശിക്കും

തിരുവനന്തപുരം: എന്‍.കെ.സിംഗിന്റെനേതൃത്വത്തിലുള്ള പതിനഞ്ചാം ധനകാര്യകമ്മിഷന്‍ 28 മുതല്‍ നാല് ദിവസം കേരളം സന്ദര്‍ശിക്കും. കമ്മിഷന്റെ ദക്ഷിണേന്ത്യയിലെ ആദ്യ സന്ദര്‍ശനമാണ് കേരളത്തിലേത്. മുഖ്യമന്ത്രി, മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വാണിജ്യ വ്യവസായ മേഖലകളിലം വിവിധ സംഘടനാപ്രതിനിധികള്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തും. സാമൂഹ്യ,സാമ്പത്തിക മേഖലകളില്‍ കേരളം കൈവരിച്ച പുരോഗതിയെകുറിച്ച് വിലയിരുത്തും.

നഗര, പ്രാദേശിക ഭരണകൂടങ്ങളുമായും പഞ്ചായത്തീരാജ് സ്ഥാപനങ്ങളുമായും ആശയവിനിമയം നടത്തും. കമ്മിഷന്‍ അംഗങ്ങളായ ശക്തികാന്ത ദാസ്, ഡോ.അനൂപ് സിംഗ്, ഡോ.അശോക് ലാഹിരി, ഡോ.രമേശ് ചന്ദ് തുടങ്ങിയവരും സെക്രട്ടറി അരവിന്ദ് മേത്ത മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഘത്തിലുണ്ടാകും.

Top